• Home
  • News
  • ആറു മാസത്തേക്ക് പിഴയില്ലാതെ ഗോസി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ അവസരം

ആറു മാസത്തേക്ക് പിഴയില്ലാതെ ഗോസി കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ അവസരം

റിയാദ് ∙ ഇന്ന് മുതല്‍ ഗോസിയില്‍ മാസ വരിസംഖ്യ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴയില്ലാതെ അടച്ചുതീര്‍ക്കാന്‍ ആറു മാസം  സമയം അനുവദിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. നിയമലംഘകരായ സ്ഥാപനങ്ങള്‍ക്ക് പദവികള്‍ ശരിയാക്കാനും തൊഴിലാളികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനും കടങ്ങള്‍ തീര്‍പ്പാക്കാനുമാണ് പിഴകള്‍ പൂര്‍ണമായും ഒഴിവാക്കി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വരിസംഖ്യഅടക്കാന്‍ വൈകിയ എല്ലാ സ്ഥാപനമുടമകളും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്നും ഗോസി ബിസിനസ് പ്ലാറ്റ്‌ഫോം വഴി കുടിശ്ശിക പരിശോധിക്കാമെന്നും ഓര്‍ഗനൈസേഷന്‍ പറഞ്ഞു. വിദേശികളുടെ ശമ്പളത്തിന്‍റെ രണ്ട് ശതമാനവും സൗദികളുടെ ശമ്പളത്തിന്‍റെ ഒമ്പത് ശതമാനവുമാണ് സ്ഥാപനങ്ങള്‍ ഗോസിയില്‍ വരിസംഖ്യയായി എല്ലാ മാസവും അടക്കേണ്ടത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All