• Home
  • News
  • വീൽചെയർ നൽകിയില്ല, യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം, എയർ ഇന്ത്യയ്ക്കെതിരെ നട

വീൽചെയർ നൽകിയില്ല, യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവം, എയർ ഇന്ത്യയ്ക്കെതിരെ നടപടി, 30 ലക്ഷം പിഴചുമത്തി

വീൽചെയർ നൽകാത്തതിനെ തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴ ചുമത്തി. ന്യൂയോർക്കിൽനിന്ന് ഫെബ്രുവരി 12ന് മുംബൈയിലെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ എൺപതുകാരനാണ് വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. സംഭവത്തിൽ ഏഴു ദിവസത്തിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ട് ഡി.ജി.സി.എ എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വിശദീകരണം വിലയിരുത്തിയതിനുശേഷം എയർ ഇന്ത്യ കുറ്റംചെയ്തതായി കണ്ടെത്തിയതോടെയാണ് പിഴ ചുമത്തിയത്.

മരിച്ച യാത്രകാരന്റെ ഭാര്യയ്ക്ക് വീൽചെയർ നൽകിയിരുന്നു. കൂടുതൽ വീൽചെയറുകൾ ആവശ്യമായി വന്നതിനാൽ മറ്റൊന്ന് ലഭ്യമാക്കുന്നതുവരെ അദ്ദേഹത്തോട് കാത്തുനിൽക്കുവാൻ ജീവനക്കാർ പറഞ്ഞു. എന്നാൽ, ഇതിന് തയ്യാറാവാതെ അദ്ദേഹം ഭാര്യയോടൊപ്പം നടക്കുകയായിരുന്നുവെന്നാണ് എയർലൈൻ നൽകിയ വിശദീകരണം.

എന്നാൽ, ഭിന്നശേഷിക്കാരോ നടക്കാൻ പ്രയാസമുള്ളവരോ ആയ യാത്രക്കാർക്കാർക്ക് നൽകേണ്ട സൗകര്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ എയർ ഇന്ത്യ കൃത്യമായി പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തി ഡി.ജി.സി.എ പിഴ ചുമത്തുകയായിരുന്നു. ഇതോടൊപ്പം, സഹായം വേണ്ട യാത്രകാർക്ക് ആവശ്യമായത്രയും വീൽചെയറുകൾ ഉറപ്പുവരുത്തണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും ഡി.ജി.സി.എ നിർദേശം നൽകിയിട്ടുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All