ഒമാനിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തം അണച്ചു
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ റസിഡൻഷ്യൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അണച്ചു. ജലാൻ ബനീ ബൂ അലി വിലായത്തിലെ സൂഖ് ഏരിയയിലാണ് അഗ്നിബാധയുണ്ടായത്. വിവരമറിഞ്ഞയുടൻ തെക്കൻ ശർഖിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആർക്കും പൊള്ളലേറ്റില്ലെന്നും അധികൃതർ അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.