ബുർജ് ഖലീഫക്ക് അനിയൻ വരുന്നു; പുതിയ റെക്കോർഡ് സ്വന്തമാക്കാൻ യുഎഇ
ദുബായ് ∙ ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമിത കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് 'ഒരനുജൻ' വരുന്നു. ഷെയ്ഖ് സായിദ് റോഡിലെ പ്രധാന സ്ഥലത്ത് ബുർജ് അസീസി എന്ന പേരിലാണ് പുതിയ ‘വിസ്മയ നിർമതി’ വരുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമാകാൻ പോകുന്ന ബുർജ് അസീസിക്ക് 725 മീറ്റർ ഉയരമാണുള്ളതെന്ന് നിർമാതാക്കളായ അസീസി ഡെവലപ്മെന്റസ് വെളിപ്പെടുത്തി. 6 ബില്യൻ ദിർഹത്തിലേറെയാണ് നിർമാണ ചെലവ്.131-ലേറെ നിലകളുള്ള അംബരചുംബിയായ ബുർജ് അസീസി ദുബായുടെ സ്കൈലൈനിൽ മറ്റൊരു അദ്ഭുതമാകും. 2028നകം നിർമാണം പൂർത്തിയാകുമെന്ന് കരുതപ്പെടുന്ന കെട്ടിടത്തിലെ ഫ്ലാറ്റുകളുടെ വിൽപന 2025 ഫെബ്രുവരിയിൽ ആരംഭിക്കും. ഏഴ് സാംസ്കാരിക തീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു-ഓൾ-സ്യൂട്ട് സെവൻ-സ്റ്റാർ ഹോട്ടലും പെന്റ്ഹൗസുകൾ ഉൾപ്പെടെയുള്ള വിവിധ വസതികളും ടവറിൽ അവതരിപ്പിക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.