യുഎഇയിൽ പെട്രോൾ, ഡീസൽ വിലവർധിക്കും; നാളെ മുതൽ പുതിയ വില പ്രാബല്യത്തിൽ വരും
ദുബായ് ∙ യുഎഇയിൽ ഓഗസ്റ്റിൽ പെട്രോൾ, ഡീസൽ വില വർധിക്കും . ജൂലൈ മാസത്തേക്കാള്‍ 6 ഫിൽസ് വരെ കൂട്ടാനാണ് ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. നാളെ (വ്യാഴം) മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
പെട്രോൾ സൂപ്പർ 98 ലീറ്ററിന് 3.05 ദിർഹമാണ് നൽകേണ്ടത്. ജൂലൈയിൽ ലീറ്ററിന് 2.99 ദിർഹമായിരുന്നു. സ്പെഷ്യൽ 95 ലീറ്ററിന് 2.93 ദിർഹം (ഒാഗസ്റ്റിൽ ലീറ്ററിന് 2.88 ദിർഹം). ഇ പ്ലസ് 91 ലീറ്ററിന് 2.86 ദിർഹം ( ഒാഗസ്റ്റിൽ 2.80 ദിർഹം). ഡീസല്‍ ലീറ്ററിന് 2.95 ദിർഹം നൽകണം. നിലവിൽ ഇത് 2.89 ദിർഹമാണ്. രാജ്യാന്തര തലത്തിൽ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് യുഎഇയിൽ ഇന്ധന വില ക്രമീകരിക്കുന്നത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.