• Home
  • News
  • ദുബായിൽ ഇന്ന് മുതൽ ഗതാഗത തടസ്സവും പ്രധാന റോഡിൽ വഴിതിരിച്ചുവിടലും

ദുബായിൽ ഇന്ന് മുതൽ ഗതാഗത തടസ്സവും പ്രധാന റോഡിൽ വഴിതിരിച്ചുവിടലും

ദുബായിലെ പ്രധാന റോഡിൽ ഗതാഗത തടസ്സം,വഴിതിരിച്ചുവിടലുകൾ സംബന്ധിച്ച മുന്നറിയിപ്പുകൾ നൽകി ദുബായ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA).ഇതനുസരിച്ച് ദുബായ് ഇൻഫ്രാസ്ട്രക്ചർ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ജബൽ അലി-ലെഹ്ബാബ് റോഡുമായുള്ള അഞ്ചാമത്തെ ഇന്റർസെക്ഷനിൽ ദുബായ് – അൽ ഐൻ റോഡിലെ രണ്ട് ദിശകളിലും  (ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 9 വരെ ) രാത്രി 10:00 മുതൽ രാവിലെ 6:00 വരെ കാലതാമസം ഉണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.ദുബായ്-അൽ ഐൻ റോഡ് രണ്ടാഴ്ചത്തേക്ക് വാരാന്ത്യങ്ങളിൽ മാത്രം പുലർച്ചെ 1:00 മുതൽ രാവിലെ 10:00 വരെ പൂർണ്ണമായും അടച്ചിടുമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്.യാത്രകൾ ആസൂത്രണം ചെയ്യാനും എളുപ്പത്തിലുള്ള പ്രവേശനത്തിനായി താഴെപ്പറയുന്ന ഇതര റൂട്ടുകൾ ഉപയോഗിക്കാനും അതോറിറ്റി യാത്രക്കാരോട് അഭ്യർത്ഥിച്ചു.അൽഐനിൽ നിന്ന് ദുബായിലേക്ക് വരുന്നവർ ജബൽ അലി-ലെഹ്ബാബ് റോഡിലേക്ക് വലത്തോട്ടുള്ള ഫ്രീ എക്സിറ്റിലേക്ക് പോയി ദുബായിലേക്കുള്ള ആദ്യ റൗണ്ട് എബൗട്ടിൽ നിന്ന് യു-ടേൺ എടുക്കണം. ദുബായിൽ നിന്ന് അൽ ഐനിലേക്ക് പോകുന്നവർ ജബൽ അലി പോർട്ടിലേക്കുള്ള ജബൽ അലി-ലെഹ്ബാബ് റോഡിലേക്ക് ഫ്രീ റൈറ്റ് എക്സിറ്റിലേക്ക് പോയി അൽ ഐനിലേക്കുള്ള ആദ്യ റൗണ്ട് എബൗട്ടിൽ നിന്ന് യു-ടേൺ എടുക്കണം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All