• Home
  • News
  • സൗദി ആഭ്യന്തര റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു

സൗദി ആഭ്യന്തര റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു

റിയാദ്: ആഭ്യന്തര റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു. സ്‌കൂൾ തുറന്നതിനാലാണ് ടിക്കറ്റ് നിരക്കുകൾ കുറയുന്നത്. അതേസമയം അടുത്ത മാസം പാതി വരെ വൻതുകയിലാണ് കേരളത്തിൽ നിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ.ക്ലാസുകൾ തുടങ്ങാനിരിക്കെ സൗദിയിലെ ആഭ്യന്തര റൂട്ടുകളിൽ വൻനിരക്കിലാണ് ടിക്കറ്റുകൾ വിറ്റുപോയത്. ജിദ്ദ-റിയാദ് റൂട്ടിൽ ആയിരം റിയാലിനടുത്ത് വരെ നിരക്കെത്തിയിരുന്നു. തണുപ്പ് കാലം സൗദികൾ ചിലവഴിച്ച അസീറിലെ അബഹയിൽ നിന്ന് നാളെ റിയാദിലേക്കുള്ള നിരക്ക് ലഗേജില്ലാതെ 1,100 റിയാലാണ്.

ക്ലാസുകൾ ആരംഭിക്കുന്നതോടെ രണ്ടു ദിവസത്തിനകം മുതൽ നിരക്ക് കുറയും. നാളെ മുതൽ 230 റിയാലിന് റിയാദ-ജിദ്ദ റൂട്ടിൽ ടിക്കറ്റുകൾ ലഭ്യമായിട്ടുണ്ട്. അടുത്തയാഴ്ച മുതൽ 250 റിയാൽ മുതൽ അബഹയിലേക്കും തിരിച്ചും ടിക്കറ്റുകളുണ്ട്.സൗദിയിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് പുതിയ നിർദ്ദേശവുമായി ഗതാഗത വകുപ്പ്.അതേസമയം ഇന്ത്യൻ സ്‌കൂളുകൾ തുറക്കാനിരിക്കെ അമിത നിരക്കിലാണ് കേരളത്തിൽ നിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. സെപ്തംബർ ഒന്നിനാണ് സൗദി സ്‌കൂളുകൾ തുറക്കുക. കോഴിക്കോട്‌റിയാദ് റൂട്ടിൽ സെപ്തംബർ പതിനേഴിന് ഇന്നത്തെ നിരക്ക് 22,000 ആണ്. ഈ മാസം ശരാശരി 40,000 മുതൽ 80,000 രൂപ വരെ നിരക്കുണ്ട്. ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്ക് കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം സമാനമാണ് സ്ഥിതി. സെപ്തംബർ 20 മുതൽ ടിക്കറ്റ് നിരക്ക് കുറഞ്ഞ നിരക്കിലേക്ക് മാറുന്നുണ്ട്.അതേസമയം നിലവിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുണ്ട്. നാളെ മുതൽ ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്ക് ഇൻഡിഗോ 235 റിയാൽ മുതൽ ടിക്കറ്റ് ലഭ്യമാണ്. റിയാദിൽ നിന്നും ഫ്‌ളൈനാസിന് 470 റിയാൽ മുതലും ടിക്കറ്റുണ്ട്. ജിദ്ദയിൽ നിന്ന് 700 മുതലാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All