യുഎഇയിൽ ട്രക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു
യുഎഇയിൽ ട്രക്ക് മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശി അതുലാണ് (27) മരിച്ചത്. അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അപകടം. കഴിഞ്ഞ ദിവസം റാസ് അൽഖൈമ സ്റ്റീവൻ റോക്കിലാണ് അപകടം നടന്നത്. ലോഡുമായി ക്രഷറിലേക്ക് വരികയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. അഞ്ചര വർഷമായി സ്റ്റീവൻ റോക്കിൽ ജോലി ചെയ്യുകയായിരുന്നു അതുൽ. അവിവാഹിതനാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.