• Home
  • News
  • ബലിപെരുന്നാൾ: വിനോദ സഞ്ചാരകേന്ദ്രങ്ങളുടെയും പാർക്കുകളുടെയും സമയക്രമത്തിൽ മാറ്റം

ബലിപെരുന്നാൾ: വിനോദ സഞ്ചാരകേന്ദ്രങ്ങളുടെയും പാർക്കുകളുടെയും സമയക്രമത്തിൽ മാറ്റം

ദുബായ്: മുനിസിപ്പാലിറ്റിയുടെ അറിയിപ്പനുസരിച്ച് ഈദ് അൽ-അദ്ഹ ദിനത്തിൽ ദുബായിലെ പാർക്കുകളുടെയും വിനോദകേന്ദ്രങ്ങളുടെയും പ്രവർത്തന സമയത്തിലും, ഇവിടങ്ങളിൽ നടക്കുന്ന പരിപാടികളിലും മാറ്റം വരുത്തും.ഇതനുസരിച്ച് റസിഡൻഷ്യൽ പാർക്കുകൾ രാവിലെ 8 മണിമുതൽ രാത്രി 12 മണിവരെ പ്രവർത്തിക്കും.വിനോദപരിപാടികൾക്ക് സൗകര്യമുള്ള അബീൽ, അൽ ഖോർ, അൽ മംസാർ, അൽ സഫ, മുഷ്‌രിഫ് പാർക്കുകൾ രാവിലെ 8 മണിമുതൽ 11 മണിവരെയായിരിക്കും പ്രവർത്തിക്കുക.മുഷ്കരിഫ് പാർക്കിലെ ബൈക്ക് ട്രക്ക് നടപ്പാത രാവിലെ 6 മുതൽ രാത്രി 7 വരെ ഉപയോഗിക്കാം. ഖുറാനിക് പാർക്ക് രാവിലെ 8 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.കേവ് ഓഫ് മിറക്കിൾ, ഗ്ലാസ്ഹൗസ്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം രാവിലെ 9 മുതൽ രാത്രി 8.30 നും ഇടയിലായിരിക്കും. ദുബായ് ഫ്രെയിം രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും, ചിൽഡ്രൻസ് പാർക്കിൽ സന്ദർശന സമയം ഉച്ചക്ക് 2 മണിമുതൽ രാത്രി 8 വരെയാണ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All