പ്രവാസികളുടെ മരണാനന്തര സർട്ടിഫിക്കറ്റ് ചെലവുകൾ ഒഴിവാക്കി യുഎഇയിലെ ഈ എമിറേറ്റ്
അബുദാബി ∙ അൽഐൻ വെസ്റ്റേൺ റീജൻ ഉൾപ്പെടെ അബുദാബിയിൽ മരണ സർട്ടിഫിക്കറ്റിനും എംബാമിങ് സർട്ടിഫിക്കറ്റിനും ഈടാക്കിയിരുന്ന ഫീസ് എടുത്ത് കളഞ്ഞു മരണാനന്തര ചെലവുകൾ സൗജന്യമാക്കിയ സാഹചര്യത്തിൽ നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകുന്നതിനുള്ള എയർലൈൻസ് ഫീസുകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് അബുദാബി കേരള സോഷ്യൽ സെന്റർ ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസിയും, കേന്ദ്ര സർക്കാരും ഇടപെട്ട് കാർഗോ, എയർലൈൻസ് ഫീസ് ഒഴിവാക്കിയാൽ പ്രവാസികൾക്ക് ഉറ്റവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്തിനു ഏറെ സഹായകരമാകുമെന്നു പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയും ജനറൽ സെക്രട്ടറി നൗഷാദ് യൂസഫും പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.