• Home
  • News
  • ഒമാൻ വിനിമയ നിരക്ക് വീണ്ടും ഉയർന്ന നിരക്കിൽ

ഒമാൻ വിനിമയ നിരക്ക് വീണ്ടും ഉയർന്ന നിരക്കിൽ

 

ഒമാൻ : ഒമാൻ വിനിമയ നിരക്ക് വീണ്ടും ഉയർന്ന നിരക്കിൽ. ഒരു റിയാലിന് 216.30 രൂപ എന്ന നിരക്കിൽ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 14 മുതൽ വിനിമയ നിരക്ക് ചെറിയ തോതിൽ ഉയർന്നിരുന്നു. അതാണ് ഇപ്പോൾ ഇത്രയും വലിയ നിരക്കിൽ എത്തിയിരുന്നത്. 214.70 രൂപവരെ എത്തിയിരുന്നു. ഇത് ആദ്യമായാണ് ഇത്രയും വലിയ നിരക്കിൽ എത്തിയത്.

ഡോളർ ശക്തി കുറഞ്ഞതാണ് രൂപ ശക്തിപ്പെടാൻ കാരണം. ഏതാനും ദിവസം ആയി ഇന്ത്യൻ രൂപ തകർച്ച നേരിടുകയാണ്. വെള്ളിയാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. ഒരു ഡോളറിന് 83 രൂപയിലെത്തി. ഫെബ്രുവരി 20 ശേഷമുള്ള ഏറ്റവും മോശമായ ഇന്ത്യൻ രൂപയുടെ മൂല്യമാണിത്.
അസംസ്കൃത എണ്ണ വില വർധിച്ചതാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാനപ്പെട്ട കാരണം. അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില ഉയരുകയാണ്. വെള്ളിയാഴ്ച എണ്ണ വിലയിൽ ചെറിയ കുറവാണ് ഉണ്ടായിട്ടുള്ളത്. മാർക്കറ്റിൽ 85.65 ഡോളറാണ് അസംസ്കൃത എണ്ണയുടെ ഇപ്പോഴത്തെ വില. അമേരിക്കൻ ഡോളർ ശക്തിപ്രാപിച്ചതും ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചു. പല ഏഷ്യൻ കറൻസികളും തകർന്നിട്ടുണ്ട്. ഡോളർ ഇൻഡക്സ് 104.4ൽ എത്തിയിരുന്നു.

അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കൺവെർട്ടറിൽ 217.40 രൂപയാണ് റിയാലിന്റെ നിരക്ക് കാണിക്കുന്നത്. എന്നാൽ ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് 216.30 രൂപ എന്ന നിരക്കിൽ ആണ് എത്തിയിരിക്കുന്നത്. ആയിരം രൂപക്ക് 4.600 റിയാലാണ് നൽകേണ്ടത്. കഴിഞ്ഞ സെപ്റ്റംബർ 13ന് റിയാലിന്റെ വിനിമയ നിരക്ക് 214.40 രൂപ വരെ താഴ്നിനരുന്നു. എന്നാൽ അതിലും താഴെ കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിൽ പോയിട്ടില്ല.

നവംബർ 28ന് 216.40 രൂപ എത്തി. പിന്നീട് കുറച്ചു കാലം വളരെ നേരിയ രീതിയിൽ വിനിമയ നിരക്ക് നിന്നു.കഴിഞ്ഞമാസം 15ന് വിനിമയ നിരക്ക് കുറഞ്ഞ് 215 രൂപയിൽ എത്തിയിരുന്നു. ഇതാണ് പിന്നീട് വലിയ തോതിൽ വർധിച്ചിരിക്കുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All