• Home
  • News
  • യുഎഇയിൽ 15 വയസ്സിനു മുകളിലുള്ളവർക്ക് വിരലടയാളം നിർബന്ധം; ഓൺലൈൻ വഴിയും പൊതുമാപ്പി

യുഎഇയിൽ 15 വയസ്സിനു മുകളിലുള്ളവർക്ക് വിരലടയാളം നിർബന്ധം; ഓൺലൈൻ വഴിയും പൊതുമാപ്പിന് അപേക്ഷിക്കാം

∙ എക്സിറ്റ് പെർമിറ്റ് ലഭിച്ച് 14 ദിവസത്തിനകം രാജ്യം വിടണം

ദുബായ്∙ ഐസിപി വെബ്സൈറ്റ് (icp.gov.ae) മുഖേനയും പൊതുമാപ്പിന് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തിൽ പറയുന്ന ദിവസം ബന്ധപ്പെട്ട കേന്ദ്രത്തിൽ എത്തി വിരലടയാളം രേഖപ്പെടുത്തി നടപടി പൂർത്തിയാക്കിയാൽ യാത്രാനുമതി (എക്സിറ്റ് പെർമിറ്റിന്) ലഭിക്കും. ഇതു ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിടണം. ഇതിനു സാധിച്ചില്ലെങ്കിൽ വീണ്ടും അപേക്ഷിച്ച് എക്സിറ്റ് പെർമിറ്റ് എടുത്താൽ‌ മാത്രമേ പിഴ ഇളവോടെ രാജ്യം വിടാനാകൂ. നേരത്തെ വിരലടയാളം രേഖപ്പെടുത്തിയവർ എക്സിറ്റ് പെർമിറ്റിന് അപേക്ഷിച്ചാൽ മതിയാകും. 15 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണ് വിരലടയാളം നിർബന്ധം. ഈ കേന്ദ്രം രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. നിയമലംഘനും പിടികിട്ടാപുള്ളിയുമായ കുടുംബനാഥന്റെ ആശ്രിത വീസയിലുള്ളവർക്കും  പൊതുമാപ്പിൽ രാജ്യം വിടാനോ താമസം നിയമവിധേയമാക്കി യുഎഇയിൽ തുടരാനോ അവസരമൊരുക്കും.രക്ഷിതാക്കളിൽ മറ്റൊരാൾ നിയമവിധേയ വീസയിലാണെങ്കിൽ കുട്ടികളെ അവരുടെ സ്പോൺസർഷിപ്പിലേക്ക് മാറ്റാൻ അനുമതിയുണ്ട്. പാർട്നർ, ഇൻവസ്റ്റർ വീസക്കാർക്ക് നടപടികൾ പൂർത്തിയാക്കി സ്ഥാപനം റദ്ദാക്കിയ ശേഷമേ പൊതുമാപ്പിന് അപേക്ഷിക്കാനാവൂ.

വിവരങ്ങൾക്ക്

ഐസിപി കോൾ സെന്റർ 

600 522222

icp.gov.ae

ആമർ കോൾ സെന്റർ 

(ദുബായ്)  800 5111

മാനവശേഷി മന്ത്രാലയം കോൾ സെന്റർ 600 590000

ഐസിപി, ജിഡിആർഎഫ്എ സമൂഹമാധ്യമ പേജുകളിലും സംശയനിവാരണം നടത്താം.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All