മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു
തൃശൂര്‍: ദുബൈയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാവക്കാട് മണത്തല അതിനപ്പുള്ളിയിൽ താമസിക്കുന്ന പരേതനായ പോക്കാകില്ലത്ത് റസാക്കിന്റെ മകൻ ഇല്യാസ് (42) ആണ് മരണപ്പെട്ടത്.ചാവക്കാട് നഗര മധ്യത്തിൽ ടിപ്പർ ലോറിയിടിച്ചാണ് ബൈക്ക് യാത്രികനായ ഇല്യാസ് മരിച്ചത്. കഴിഞ്ഞ ദിവസം 1.30ഓടെയായിരുന്നു അപകടം ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് ദുബൈയിൽ നിന്നും നാട്ടിൽ എത്തിയതായിരുന്നു ഇല്യാസ്. ഭാര്യ: മെഹർ ബാൻ, മക്കൾ: നൈജ, ഇഷാൽ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.