• Home
  • News
  • നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി മരിച്ചു

നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി മരിച്ചു

ദമാം ∙ അവധിക്ക് നാട്ടിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയ പെരിന്തൽമണ്ണ സ്വദേശി മരിച്ചു.  ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (38) ആണ് ദമാം വിമാനത്താവളത്തിൽ മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്ന് മണിക്കായിരുന്നു സംഭവം. ഉച്ചയ്ക്ക് 12 നുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെടാൻ എത്തിയതായിരുന്നു. എന്നാൽ എമിഗ്രേഷനിൽ പരിശോധിച്ചപ്പോൾ എക്സിറ്റ്-റീ എൻട്രി അടിച്ചിരുന്നില്ല. റീ എൻട്രി അടിച്ചുവരാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത് അനുസരിച്ച് സ്പോൺസറെ വിളിക്കാൻ പുറത്തേക്കു പോയി. ഇതിനിടെ വിമാനത്താവളത്തിന്റെ രണ്ടാം നിലയിൽനിന്ന് താഴേക്ക്  വീഴുകയായിരുന്നു. നാട്ടിലേക്ക് വരുന്ന വിവരം ഭാര്യയെും കുടുംബാംഗങ്ങളെയും വിളിച്ച് അറിയിച്ചിരുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All