• Home
  • News
  • വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; വിദേശത്തേക്ക് മുങ്ങ

വിവാഹ വാഗ്ദാനം നൽകി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; വിദേശത്തേക്ക് മുങ്ങിയ മലയാളിയെ പിടികൂടി ഇമിഗ്രേഷൻ ബ്യൂറോ

ആറ്റിങ്ങൽ ∙ ആലംകോട് സ്വദേശിയായ ഭിന്നശേഷിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നയാളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. പെരിങ്ങമല എൻടി ബംഗ്ലാവിൽ ഷജിൻ സിദ്ദീഖ് (33) ആണ് പിടിയിലായത്.വിവാഹിതനായ ഷജിൻ അവിവാഹിതനാണെന്നു തെറ്റിധരിപ്പിച്ചാണ് കഴക്കൂട്ടത്ത് പഠിക്കുകയായിരുന്ന പെൺകുട്ടിയോട് അടുത്തത്. 2022 സെപ്റ്റംബറിൽ ആണ് യുവതിയെ  പലവട്ടം പീഡനത്തിനിരയാക്കിയത്. ഇവരിൽ നിന്ന് 25 പവൻ സ്വർണാഭരണങ്ങളും രണ്ടര ലക്ഷം രൂപയും പ്രതി കൈക്കലാക്കി. പിന്നീട് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയായിരുന്നു.

2023 ജനുവരിയിൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. വിദേശത്തേക്ക് കടന്ന പ്രതി തിരികെ എത്തുന്ന വിവരം അറിഞ്ഞ് കൊച്ചി വിമാനത്താവളത്തിൽ  ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്ഐമാരായ എസ്. സജിത്ത്, എം.എസ്.ജിഷ്ണു എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All