കുവൈത്തിലേക്ക് വൻ മയക്കുമരുന്ന് ശേഖരം കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് 164 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡ് വിജയകരമായി പരാജയപ്പെടുത്തി. അയൽരാജ്യത്തുനിന്നുള്ള ബോട്ടിൽ കടൽമാർഗം രാജ്യത്തേക്ക് മയക്കുമരുന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ അഞ്ച് പേർ പിടിയിലായി.കപ്പലിലെ വാട്ടർ ടാങ്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയ മയക്കുമരുന്നുകളുടെ വിപണി മൂല്യം ഏകദേശം 450,000 കുവൈറ്റ് ദിനാർ ആണെന്നാണ് റിപ്പോർട്ട്. പ്രതികളും പിടിച്ചെടുത്ത സാധനങ്ങളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.