സുഹൃത്തുമായുള്ള കലഹത്തിനിടെ പ്രവാസി മരിച്ചു
ജുബൈൽ ∙ സുഹൃത്തുക്കൾ തമ്മിലുണ്ടായ കലഹത്തിനിടെ ഒരാൾ മരിച്ചു. പഞ്ചാബ് പട്യാല സ്വദേശിയായ രാകേഷ് കുമാറാണ് (52) മരിച്ചത്. ഇരുവരും തമ്മിൽ നടന്ന കലഹത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് കുമാർ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സഹപ്രവർത്തകനായ ശുഐബ് അബ്ദുൽ കലാം പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. മരണകാരണം ഉൾപ്പെടയുള്ള കാര്യം പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷമേ അറിയാൻ സാധിക്കൂ. അൽ അഹ്സയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാകേഷ് കുമാർ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.