യുഎഇയിൽ സ്കൂളുകൾ 26നു തുറക്കും
ദുബായ് ∙ രണ്ടുമാസത്തെ വേനലവധിക്കു ശേഷം രാജ്യത്തെ സ്കൂളുകൾ 26നു തുറക്കും. അങ്ങാടികൾ മുതൽ സ്കൂൾ കെട്ടിടങ്ങൾ വരെ കുട്ടികളെ വീണ്ടും സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. രണ്ടുമാസത്തെ അവധിക്കാല ചിട്ടകളിൽ നിന്നു കുട്ടികളെ അധ്യയന ദിവസങ്ങളിലേക്കു മടക്കികൊണ്ടുവരികയാണ് ഇപ്പോൾ രക്ഷിതാക്കൾ. വാർഷിക അവധിക്കു നാട്ടിൽ പോയവർക്ക് സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുൻപെങ്കിലും മടങ്ങിയെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്കാണ് വെല്ലുവിളി. 1300 ദിർഹത്തിന് മുകളിലാണ് 15നു ശേഷമുള്ള ടിക്കറ്റ് നിരക്ക്. അതുകൊണ്ടു തന്നെ മിക്ക രക്ഷിതാക്കളും മടക്കയാത്ര സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ചകളിലേക്ക് മാറ്റി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.