സൗദിയിൽ കനത്ത മഴയ്ക്ക് സാധ്യത; വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
ജിദ്ദ∙ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ, മക്ക, അൽ ജുമൂം, ബഹ്റ, അൽ കാമിൽ, റാബിഗ്, ഖുലൈസ്, എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഓഫിസ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിൽ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയെതുടർന്ന് റോഡുകൾ തകർന്നു വാഹനങ്ങൾക്കും കേടുപാടുകളും സംഭവിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മദീനക്കൊപ്പം ഖസീം,അസീർ,തബൂക്ക്,ജിസാൻ, നജ്റാൻ അൽബാഹ എന്നിവിടങ്ങളിലുൾപ്പെടെ വിവിധ മേഖലകളിലാണ് കനത്ത മഴ ലഭിച്ചത്. ജിസാൻ പ്രവിശ്യയിൽ മിന്നലേറ്റ് മൂന്ന് പേരാണ് മരിച്ചത് . ഒരേ സ്ഥലത്ത് കൂടി നിന്നവരായിരുന്നു മരിച്ചവരിൽ രണ്ടുപേർ. മക്കയിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ കടപുഴകി മരം വീണ് തകർന്ന വാഹനത്തിലുണ്ടായിരുന്ന സൗദി പൗരൻ മരിച്ചിരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.