പ്രവാസി മലയാളി മരിച്ചു
റിയാദ്: കുടുംബസമേതം റിയാദിൽ താമസിക്കുന്ന മലയാളി അസുഖത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് കക്കോടി പാലത്ത് മണ്ടോടി വീട്ടിൽ ഷഹീദ് (57) റിയാദിലെ ദറഇയ ആശുപത്രിയിലാണ് മരിച്ചത്. റിയാദിൽ നിന്ന് 80 കിലോമീറ്റർ അകലെ സദൂസ് എന്ന സ്ഥലത്താണ് കുടുംബവുമായി കഴിഞ്ഞിരുന്നത്. സൗദി അറേബ്യയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ് - അദ്രുമാൻ കുട്ടി, മാതാവ് - ആയിഷ, ഭാര്യ - ഫാസില ബീവി, മകൻ - ഫായിസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മകൻ ഫായിസിനോടൊപ്പം റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, നജീബ് നെല്ലാംകണ്ടി എന്നിവർ രംഗത്തുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.