ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
റിയാദ്: ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം വേങ്ങര കുറുവിൽകുണ്ട് സ്വദേശി പൂച്ചേങ്ങൽ കഞ്ഞിമുഹമ്മദ് (52) മരിച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജിദ്ദ സനാഇയയിൽ ടൈലറിംഗ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജി, ഭാര്യ: സഫിയ, മക്കൾ: നാജിയ നസ്രീൻ, നജീം, മരുമകൻ : സബാബ് (പരപ്പനങ്ങാടി). സഹോദരങ്ങൾ: സൈദലവി, ഇസ്മായിൽ, അബ്ദുസലാം. മൃതദേഹം ജിദ്ദയിൽ ഖബറടക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.