കുവൈറ്റിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈറ്റിൽ ഈദ് അൽ-അദ്ഹ പ്രമാണിച്ച് രാജ്യവ്യാപകമായി ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. ഞായറാഴ്ച (ജൂൺ 16) നും ചൊവ്വാഴ്ച (ജൂൺ 18) നും ഇടയിൽ എല്ലാ മന്ത്രാലയങ്ങളുടെയും സംസ്ഥാന സ്ഥാപനങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ് മന്ത്രിസഭ ചൊവ്വാഴ്ച തീരുമാനിച്ചു. മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് തീരുമാനം. അതിനാൽ പൊതുപ്രവർത്തകരും ജീവനക്കാരും ബുധനാഴ്ച (ജൂൺ 19) ജോലിയിൽ തിരിച്ചെത്തും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.