• Home
  • News
  • കുവൈത്തിൽ എമർജൻസി മെഡിക്കൽ ജീവനക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം

കുവൈത്തിൽ എമർജൻസി മെഡിക്കൽ ജീവനക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം

കുവൈത്ത് സിറ്റി : കുവൈത്തിൽ ആരോഗ്യ മന്ത്രാലയം എമർജൻസി മെഡിക്കൽ വിഭാഗത്തിലെ medical center ജീവനക്കാരുടെ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗ നിർദേശം പുറപ്പെടുവിച്ചു. മാർ​ഗനിർദേശത്തിൽ പ്രധാനമായും പറയുന്നത് അഡ്മിനിസ്‌ട്രേഷനിലും, ആരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ടെക്‌നീഷ്യൻമാർ, ആംബുലൻസ് ഡ്രൈവർമാർ, നഴ്സുമാർ എന്നീ ജീവനക്കാർ നിർബന്ധമായും ജോലി സമയത്ത് യൂണിഫോം ധരിച്ചിരിക്കണം എന്നതാണ്. അതോടൊപ്പം തന്നെ, ജോലി സമയത്ത് ജീവനക്കാർ അമിതമായി സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. പർദ്ദ ധരിച്ചാണ് ജോലിക്ക് എത്തുന്നതെങ്കിൽ കറുപ്പ്, വെളുപ്പ് അല്ലെങ്കിൽ നേവി നിറത്തിലുള്ള പർദ്ദകൾ മാത്രമേ ധരിക്കാൻ പാടുള്ളൂ എന്നും നിർദേശത്തിൽ പറയുന്നു. യൂണിഫോമിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ലോഗോ ഷർട്ടിന്റെ ഇടതുവശത്തും ജീവനക്കാരന്റെ പേര് ഷർട്ടിന്റെ വലതുവശത്തും ലേബൽ ഇടതുവശത്തുമാണ് ഉണ്ടായിരിക്കണമെന്ന നിർദേശം നിർബന്ധമായും ജീവനക്കാർ പാലിച്ചിരിക്കണം. യൂണിഫോമിന്റെ ഭാഗമായി ധരിക്കുന്ന പാന്റ് സാധാരണ രീതിയിലുള്ളതും പാദം വരെ നീളമുള്ളതുമായിരിക്കണം. ജീവനക്കാർ കറുത്തതോ അല്ലെങ്കിൽ നേവി കളറിൽ ഉള്ളതോ ആയ ഷൂ ആണ് ധരിക്കേണ്ടത്. ജീവനക്കാർ യൂണിഫോമിൽ ജോലിസ്ഥലത്ത് നിന്നോ വാഹനങ്ങളിൽ വെച്ചോ ഡിജിറ്റൽ, സോഷ്യൽ മീഡിയകൾ എന്നിവയിൽ വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യാൻ പാടില്ല. ഇത്തരത്തിൽ മന്ത്രാലയം നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കാതിരിക്കുകയോ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ അത്തരക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All