സൗദി ലുലു ഹൈപർമാർക്കറ്റുകളിൽ ലോക ഭക്ഷ്യമേളക്ക് തുടക്കം, സെലിബ്രിറ്റി ഷെഫുകളോടൊപ്പം ആഘോഷിക്കാൻ അവസരം
റിയാദ് : ലുലു ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾ നിറഞ്ഞ മനസോടെ സ്വീകരിച്ച ലോകഭക്ഷ്യമേള (വേൾഡ് ഫുഡ് ഫെസ്റ്റിവൽ) സൗദി ശാഖകളിൽ വീണ്ടുമെത്തി. പാചകകലാ ലോകത്തെ ഇന്നത്തെ പ്രശസ്തരിൽനിന്ന് നേരിട്ട് പാചകവിധികൾ മനസിലാക്കാനും പാചക വിഭവങ്ങളും ചേരുവളും അടുക്കള ഉപകരണങ്ങളും വിസ്മയകരമായ ഓഫറിൽ സ്വന്തമാക്കാനുമുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ഇത്തവണ മേളയിൽ ഒരുക്കിയിരിക്കുന്നത്. ജനുവരി 25 മുതൽ ഫെബ്രുവരി ഏഴു വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഫാസ്റ്റ് ഫുഡ് മുതൽ പലവിധ പ്രഭാത, ഉച്ച, അത്താഴ ഭക്ഷണവിഭവങ്ങൾ തയാറാക്കുന്നതു വരെയുള്ള പാചക സെഷനുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
സെലിബ്രിറ്റി ഷെഫുകൾ
ലുലു ഉപഭോക്താക്കൾക്ക് പാചകവിധിയുടെ ഏറ്റവും പുതിയ പ്രവണതകൾ വരെ പകർന്നുതരാൻ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവർമാരുള്ള നിരവധി സെലിബ്രിറ്റി ഷെഫുകളാണ് എത്തുന്നത്. പാചകകലയിലെ തങ്ങളുടെ അറിവുകളും പാചകവിധികളും എളുപ്പവഴികളും പങ്കിടാൻ മേളയിൽ സാന്നിദ്ധ്യമറിയിക്കുന്നത് സൂപ്പർ ഷെഫുകളായ സൗദി ഷെഫ് ഇസാം അൽഗാംദി, ഫിലിപ്പീനിയൻ ഷെഫ് ജെ.പി. ആംഗ്ലോ, 2015-ലെ മികച്ച ഇന്ത്യൻ ഷെഫ് അവാർഡ് ജേതാവ് വിക്കി രത്നാനി എന്നിവരാണ്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.