ലോകകപ്പ് കാണാൻ വിലക്കില്ല: സൗദി
റിയാദ്∙ ലോക കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ തത്സമയ സംപ്രേഷണം വിലക്കി എന്നത് വാസ്തവ വിരുദ്ധമാണെന്ന് സൗദി അറേബ്യ. ബിയിൻ സ്പോർട്സ് വഴി തത്സമയം കളി കാണുന്നുണ്ട്. സർക്കാർ അനുമതിയില്ലാത്ത ടോഡ്.ടിവി എന്ന മൊബൈൽ ആപ്പ് വഴിയുള്ള ഓൺലൈൻ സ്ട്രീമിങ് മാത്രമാണ് തടസ്സപ്പെടുന്നത്. വേൾഡ് കപ്പ് ലൈവ് സ്ട്രീമിങ് സൗദി വിലക്കിയതായുള്ള വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് വിശദീകരണം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.