• Home
  • News
  • ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ : ഓൺലൈൻ ലേലം ടോപ് ഗിയറിൽ

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ : ഓൺലൈൻ ലേലം ടോപ് ഗിയറിൽ

ദോഹ : വിവിധ കാരണങ്ങളാൽ പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ വിൽപനയ്ക്ക് ആക്കം കൂട്ടി ഓൺലൈൻ ലേലം. മസാദ് ഖത്തർ എന്ന ആപ്ലിക്കേഷനിലൂടെ നഗരസഭ മന്ത്രാലയമാണ് വാഹനങ്ങൾ ഓൺലൈനിലൂടെ ലേലം ചെയ്യുന്നത്.

മസാദ് ഖത്തറിന്റെ ഉടമകളായ എബ്ദ ഡിജിറ്റൽ ടെക്‌നോളജിയുമായി  മന്ത്രാലയം കരാർ ഒപ്പുവച്ചിട്ടുണ്ട്. ആഴ്ചയിൽ 50 നും 70 നും ഇടയിലാണ് ലേലം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം. ഇതുവരെ 1,000 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് മസാദ് ഖത്തർ ജനറൽ മാനേജർ ഫഹദ് അൽ നുഐമി വ്യക്തമാക്കി.

വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ, ഓരോ ആഴ്ചയിലും ലേലം അവസാനിക്കുന്നതിന് മുൻപായി വാഹനം വാങ്ങുന്നയാളിന് നേരിട്ടെത്തി വാഹനത്തിന്റെ കണ്ടീഷൻ വിശദമായി പരിശോധിക്കാനും കഴിയും.

ഇതുവരെ നീക്കിയത് 489 വാഹനങ്ങൾ

അൽ റയാൻ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് അധികൃതർ നീക്കിയത് 489 വാഹനങ്ങൾ. വിവിധ കാരണങ്ങളാൽ ഉടമകൾ പൊതുനിരത്തുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളാണ് നഗരസഭയിലെ മെക്കാനിക്കൽ എക്യൂപ്‌മെന്റ് വകുപ്പിന്റെ സഹകരണത്തോടെ നീക്കിയത്.

പൊതുശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും യന്ത്രോപകരണങ്ങളും നിശ്ചിത യാർഡുകളിലേക്കാണ് മാറ്റുന്നത്. 6 മാസം വരെയാണ് വാഹനങ്ങൾ യാർഡുകളിൽ സൂക്ഷിക്കുന്നത്.

ചില വാഹനങ്ങൾ ഉടമകൾ പിഴത്തുക അടച്ച് തിരിച്ചെടുക്കാറുണ്ട്. ഉടമകൾ എത്തിയില്ലെങ്കിൽ 6 മാസത്തിന് ശേഷം അധികൃതർ ലേലത്തിൽ വിൽക്കും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All