2023 മുതൽ ഖത്തർ പൗരന്മാർക്ക് ബ്രിട്ടനിലേക്ക് വിസ ആവശ്യമില്ല
ദോഹ: പുതിയ വിസ നയം പ്രകാരം 2023 മുതൽ ഖത്തർ പൗരന്മാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കുന്നതിന് വിസ ആവശ്യം വരില്ല.
ഖത്തറിനൊപ്പം മറ്റു ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്കും വിസ നടപടികളിൽ ബ്രിട്ടൻ ഇളവ് വരുത്തിയിട്ടുണ്ട്. 2023ൽ പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ ഖത്തർ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങൾ ബ്രിട്ടന്റെ പുതിയ ഇലേക്ട്രാണിക് ട്രാവൽ ഓതറൈസേഷനിലേക്ക് (ഇ.ടി.എ) മാറും.
പുതിയ വിസ നയം നിലവിൽവരുന്നതോടെ ഇ.ടി.എ ആനുകൂല്യങ്ങൾ നേടുകയും ബ്രിട്ടനിലേക്ക് വിസ ഇല്ലാതെ പ്രവേശനം അനുവദിക്കപ്പെടുകയും ചെയ്യുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളായി ഗൾഫ് രാജ്യങ്ങൾ മാറുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.