മഹാമാരിക്കിടയിലും മാനുഷിക മൂല്യം ഉയർത്തി പിടിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്കിടയിലും മാനുഷിക മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് കുവൈത്ത്. ജാതി മത വർഗഭേതമന്യേ എല്ലാവരെയും സഹായിക്കുന്ന കുവൈത്ത് ഈ മഹാമാരി കാലത്തും മറ്റുള്ള രാജ്യങ്ങൾക്ക് മാതൃകയായിരിക്കുകയാണ്. വ്യത്യസ്ത മേഖലകളിൽ നിരവധി ആളുകളെ സഹായിക്കുന്ന കുവൈത്ത് ഇത്തവണ അവരുടെ സഹായം നൽകിയത് അഭയാർത്ഥികൾക്കും കുടിയിറക്കപ്പെട്ടവർക്കുമാണ്. കോവിഡും, ശൈത്യവും ഒരുമിച്ച് വന്നപ്പോൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് പാവപെട്ടവരാണ്. ഇങ്ങനെ ആരാരുമില്ലാത്ത അഭയാർത്ഥികൾക്കും,കുടിയിറക്കപെട്ടവർക്കും ഭക്ഷണവും പാർപ്പിടവും അടക്കമുള്ള കാര്യങ്ങൾ എത്തിച്ച് യെമൻ ഗവർണറേറ്റായ മാരിബിൽ കുടിയിറക്കപ്പെട്ടവർക്കായി അടിയന്തര ദുരിതാശ്വാസമാണ് കുവൈത്തിലെ അൽ റഹ്മ സൊസൈറ്റി നടപ്പാക്കിയത്. ക്യാമ്പയിനിലൂടെ 20,000-ത്തിലധികം ആളുകൾക്കാണ് സഹായം ലഭിച്ചത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.