• Home
  • News
  • വി​മാ​ന​ത്താ​വ​ള​ത്തി​ലെ കോ​വി​ഡ്​ ടെ​സ്റ്റ്​: പ്ര​വാ​സി ക​മീ​ഷ​ൻ ന​ട​പ​ടി സ്വീ​

വി​മാ​ന​ത്താ​വ​ള​ത്തി​ലെ കോ​വി​ഡ്​ ടെ​സ്റ്റ്​: പ്ര​വാ​സി ക​മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ കോ​വി​ഡ്​ ടെ​സ്റ്റി​​ന്‍റെ മ​റ​വി​ൽ സു​താ​ര്യ​മ​ല്ലാ​ത്ത പ​രി​ശോ​ധ​ന ന​ട​ത്തി വ​ലി​യ തു​ക ഈ​ടാ​ക്കു​ക​യും തെ​റ്റാ​യ ഫ​ലം ന​ൽ​കി യാ​ത്ര അ​നി​ശ്ചി​ത​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ കേ​ര​ള പ്ര​വാ​സി ക​മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു. ജ​നു​വ​രി 14ന്​ ​എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ലേ​ക്ക് പ​രാ​തി​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സ​ലീം പ​ള്ളി​വി​ള​യി​ൽ അ​ട​ക്ക​മു​ള്ള​വ​രോ​ട് ഹാ​ജ​രാ​കാ​ൻ ജ​സ്റ്റി​സ് പി.​ഡി. രാ​ജ​ൻ ചെ​യ​ർ​പേ​ഴ്സ​നാ​യ ക​മീ​ഷ​ൻ നോ​ട്ടീ​സ​യ​ച്ചി​രി​ക്കു​ക​യാ​ണ്.
സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്ര​ട്ട​റി, അ​ദാ​നി തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്​ മാ​നേ​ജ​ർ, കോ​ഴി​ക്കോ​ട് അ​ര​യ​ട​ത്ത് പാ​ല​ത്തി​ന​ടു​ത്തെ മെ​ട്രോ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റീ​സ് എം.​ഡി ഡോ. ​നൗ​ഷാ​ദ്, മെ​ട്രോ ഹെ​ൽ​ത്ത് ല​ബോ​റ​ട്ട​റീ​സ് തി​രു​വ​ന​ന്ത​പു​രം ബ്രാ​ഞ്ച് മാ​നേ​ജ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​തി​ർ ക​ക്ഷി​ക​ളെ​യാ​ണ് ക​മീ​ഷ​ൻ അ​ദാ​ല​ത്തി​ലേ​ക്ക് നോ​ട്ടീ​സ​യ​ച്ച് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.  
‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന ദു​ബൈ യാ​ത്ര​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​നാ​യി അ​നു​വാ​ദം ചോ​ദി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ സു​ര​ക്ഷി​ത​ത്വ​ത്തി​​ന്‍റെ പേ​രി​ൽ വി​ല​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് പ​രി​ശോ​ധ​ന കേ​ന്ദ്രം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ പ​റ​ഞ്ഞു.   
പ്ര​വാ​സി സം​ഘ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ്ര​തി​ഷേ​ധ​മാ​ണ്​ ഇ​തി​നെ​തി​രെ അ​ല​യ​ടി​ക്കു​ന്ന​ത്. ഈ ​വി​ഷ​യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​വാ​സി സം​ഘ​ട​ന​ക​ൾ മു​ഖേ​ന​യും അ​റി​ഞ്ഞ​തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ര​ള പ്ര​വാ​സി ക​മീ​ഷ​ൻ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All