• Home
  • News
  • സൗദിയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനം വീട്ടുപടിക്കലേക്ക്

സൗദിയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനം വീട്ടുപടിക്കലേക്ക്

അബഹ: സൗദിയിലെ പ്രവാസി ഇന്ത്യാക്കാർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിക്ക് ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ​ തുടക്കം. ഇതിന്റെ ഭാഗമായി കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം വൈസ് കോൺസൽ ഹരിദാസ് ഖമീസ് മുശൈത്തിലെ പുറംകരാർ ഏജൻസിയായ വി.എഫ്.എസിന്റെ ഓഫീസ് സന്ദർച്ച് വിവിധ സേവനങ്ങൾ നൽകി.

വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ആരംഭിച്ച സേവനം സൗദിയുടെ അസീർ പ്രവശ്യയിൽ ഉൾപ്പെടുന്ന വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് പ്രയോജനപ്പെട്ടു. മുമ്പ്​ നിശ്ചയിച്ച പോലെ 30 പേർക്ക് ഓൺലൈനിലൂടെ അപ്പോയിൻറ്​മെൻറ്​ നൽകിയെങ്കിലും, വിവിധ ആവശ്യങ്ങൾക്കായുള്ള രേഖകൾ അറ്റസ്​റ്റ്​ ചെയ്യുന്നതിന് കോൺസുലറെ സമീപിച്ച 57 പേരുടെ രേഖകൾ അറ്റസ്​റ്റ്​ ചെയ്തു നൽകി. മതിയായ യാത്രാരേഖകൾ ഇല്ലാത്തിതിന്റെ പേരിൽ നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകാതെ പ്രയാസപ്പെട്ട 36 പേരുടെ എമർജൻസി സർട്ടിഫിക്കറ്റിന്റെ അപേക്ഷകളും സ്വീകരിച്ചു.

വൈസ് കോൺസുൽ ഹരിദാസ്​, കൗൺസുലേറ്റ് ജീവകാരുണ്യവിഭാഗം അംഗങ്ങളായ അഷ്റഫ് കുറ്റിച്ചൽ, ബിജു കെ. നായർ, സാമൂഹിക പ്രവർത്തകരായ റോയി മൂത്തേടം എന്നിവരടങ്ങുന്ന സംഘം അബഹ നാടുകടത്തൽ കേന്ദ്രം സന്ദർശിച്ചു. അവിടെ 17 ഇന്ത്യാക്കാരാണ് മടക്കയാത്ര കാത്ത്​ തടവുകാരായി കഴിയുന്നത്.

അതിൽ പാസ്പോർട്ട് കൈവശമില്ലാത്ത 13 പേർക്ക്​ എമർജൻസി സർട്ടിഫിക്കറ്റ്​ (ഇ.സി) നൽകി. അബഹയിൽ നിന്നും വിമാനമാർഗം നേരിട്ട് ഇന്ത്യയിലേക്ക് പോകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് സ്വദേശിയായ വൈസ് കൗൺസുൽ ഹരിദാസ് ആദ്യമായാണ് അബഹ സന്ദർശിക്കുന്നത്. ജിദ്ദ കൗൺസുലേറ്റിൽ സേവനം ആരംഭിച്ചിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All