• Home
  • News
  • സൗദിയില്‍ മൂന്നുമാസ ഇഖാമ പുതുക്കല്‍ ആരംഭിച്ചു

സൗദിയില്‍ മൂന്നുമാസ ഇഖാമ പുതുക്കല്‍ ആരംഭിച്ചു

റിയാദ് : സൗദിയില്‍(Saudi Arabia) മൂന്നുമാസ അടിസ്ഥാനത്തില്‍ ഇഖാമയും(Iqama) (താമസ രേഖ) വര്‍ക്ക് പെര്‍മിറ്റും എടുക്കല്‍/പുതുക്കല്‍ സേവനം ആരംഭിച്ചു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സദയ)യുടെ സാങ്കേതിക സഹായത്തോടെയാണ് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റും (ജവാസത്ത്)(Jawazat) മാനവവിഭവ ശേഷി മന്ത്രാലയവും ഈ സേവനം ആരംഭിച്ചത്.

മാനവവിഭവ ശേഷി വകുപ്പിന്റെ ലെവി, ജവാസത്തിന്റെ ഫീസ് എന്നിവ ചേര്‍ത്ത് വലിയ തുകയാണ് ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കനോ പുതിയത് എടുക്കാനോ ചെലവുവരുക. ഇതിന്റെ നാലിലൊന്ന് തുക മാത്രം അടച്ച് മൂന്ന് മാസത്തേക്ക് മാത്രമായി അല്ലെങ്കില്‍ അതിന്റെ ഗുണിതങ്ങളായി ഇഖാമ പുതുക്കാനുള്ള സംവിധാനമാണ് പ്രവര്‍ത്തന പഥത്തിലായത്. മൂന്ന് മാസത്തിന് പുറമെ ആറുമാസം, ഒമ്പത് മാസം, 12 മാസം എന്നീ കാലയളവുകളായും ഇഖാമ പുതുക്കുകയോ പുതിയത് എടുക്കുകയോ ചെയ്യാനാവും. തൊഴിലുടമക്ക് തെന്റ സ്ഥാപനത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മാത്രം ജീവനക്കാരുടെ ഇഖാമ പുതുക്കാന്‍ കഴിയുന്നത് രാജ്യത്തെ സ്വകാര്യ മേഖലക്കും തൊഴില്‍ വിപണിക്കും വലിയ ആശ്വാസവും സഹായവുമാകും എന്നാണ് കരുതുന്നത്. ഈ നിയമം രാജ്യത്തെ വിദേശ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ബാധകമല്ല.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All