• Home
  • News
  • കോഴിക്കോട് 17-കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, സുഹൃത്ത് ഉള്‍പ്പടെ നാലുപേര്‍

കോഴിക്കോട് 17-കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, സുഹൃത്ത് ഉള്‍പ്പടെ നാലുപേര്‍ പിടിയില്‍

കോഴിക്കോട് 17-കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ നാലു പേര്‍ അറസ്റ്റിലായി. മൂന്ന് കായെക്കാടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലായത്. 

വിനോദ സഞ്ചാരകേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു. ഒക്ടോബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. 

അടുത്ത സുഹൃത്തായ യുവാവ് പെണ്‍കുട്ടിയെ വിനോദ സഞ്ചാരകേന്ദ്രത്തിലെത്തിച്ച ശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തും അയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അവശയായ പെണ്‍കുട്ടിയെ വീടിന് സമീപത്ത് ഉപേക്ഷിച്ച ശേഷം യുവാക്കള്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കഴിഞ്ഞ കുറച്ചു കാലത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All