• Home
  • News
  • 'ഹസൻതുക്' സംവിധാനം നവീകരിച്ചു; ജീവനും സ്വത്തിനും സ്മാർട് കാവൽ

'ഹസൻതുക്' സംവിധാനം നവീകരിച്ചു; ജീവനും സ്വത്തിനും സ്മാർട് കാവൽ

ദുബായ് ∙ തീപിടിത്തം തടയാനുള്ള 'ഹസൻതുക്' സംവിധാനം നവീകരിച്ചതോടെ വീടുകൾക്കും വ്യക്തികൾക്കും ഇനി സ്മാർട് കാവൽ. താമസക്കാർക്ക് അടിയന്തര സാഹചര്യത്തിൽ സ്മാർട് വാച്ച് വഴി വൈദ്യസഹായം തേടാനും കവർച്ചക്കാരിൽ നിന്നു വീടുകൾക്കു സംരക്ഷണം നൽകാനും കഴിയുന്ന ശൃംഖല വിപുലമാക്കാനാണു പദ്ധതി. വ്യക്തികളുടെ ജീവനും സ്വത്തിനും പൂർണ സംരക്ഷണം നൽകുന്ന സംവിധാനം 'ജൈടെക്സിൽ' അവതരിപ്പിച്ചു. 
തീപിടിത്തം തടയാൻ കെട്ടിടങ്ങളെ സിവിൽ ഡിഫൻസ് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 'ഹസൻതുക്' ശൃംഖല കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചത് പഴുതുകളടച്ച സുരക്ഷ ഉറപ്പാക്കുന്നതായി പ്രതിനിധികൾ പറയുന്നു. 
പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങളെ ഇതുമായി ബന്ധിപ്പിച്ചു. വീടുകളുടെ നിരീക്ഷണത്തിനു വിഡിയോ സംവിധാനമുണ്ട്. അവധിക്കാലത്തും മറ്റും ഇതു സൗകര്യമാണ്. വീടുകളുടെയോ ഓഫിസുകളുടെയോ സമീപത്ത് ആരെങ്കിലും വന്നാൽ ഉടമയ്ക്കോ ചുമതലപ്പെട്ടവർക്കോ സ്മാർട് ഫോണിൽ ദൃശ്യങ്ങൾ സഹിതം സന്ദേശം ലഭിക്കും. പ്രശ്നക്കാരാണെന്നു തോന്നിയാൽ പൊലീസിനെ അറിയിക്കാൻ സംവിധാനമുണ്ട്. വിഡിയോ റെക്കോർഡ് ചെയ്യാനുമാകും. 
അസ്വാഭാവികമായ എല്ലാ കാര്യങ്ങളും ഉടമയെ തത്സമയം അറിയിക്കും. പൊതുവേദികൾ, പാതകൾ എന്നിവിടങ്ങളിലെ ചെറുചലനങ്ങൾ പോലും നിരീക്ഷിക്കുന്ന 'ഉയൂൻ' സുരക്ഷാ സംവിധാനത്തിന്റെ സമാനരീതിയിലുള്ള സ്മാർട് ശൃംഖലയാണിത്.  
പൊലീസിന്റെ പൊതു വിവരശേഖരവുമായി ബന്ധിപ്പിച്ചതിനാൽ കുറ്റകൃത്യ പശ്ചാത്തലമുള്ള വ്യക്തികളാണെങ്കിൽ പൂർണവിവരങ്ങൾ ഉടൻ ലഭ്യമാകും. 

രോഗികൾക്ക് ഒറ്റയ്ക്കായാലും പേടി വേണ്ട
സുഖമില്ലാത്തവരോ വയോധികരോ വീട്ടിലുണ്ടെങ്കിലും ആശങ്ക വേണ്ട. അടിയന്തര സാഹചര്യത്തിൽ ഉടൻ സഹായം ലഭ്യമാക്കും. 
സ്മാർട് വാച്ചിലൂടെ വിവരം അറിയിച്ചാൽ നിമിഷങ്ങൾക്കകം എല്ലാ സംവിധാനവുമായി ആംബുലൻസ് എത്തും. ആശുപത്രിയിൽ ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളുമുള്ള ആംബുലൻസുകളാണുള്ളത്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All