• Home
  • News
  • ഒമാനിൽ വീണ്ടും മഴ, രക്ഷാദൗത്യം തുടരുന്നു

ഒമാനിൽ വീണ്ടും മഴ, രക്ഷാദൗത്യം തുടരുന്നു

മസ്കത്ത് ∙ പേമാരി നാശംവിതച്ച ഒമാനിൽ സുരക്ഷാ നടപടികൾ തുടരുന്നതിനിടെ വിവിധ മേഖലകളിൽ വീണ്ടും മഴ. ഹജ്ർ മലനിരകളിലും പരിസര പ്രദേശങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ദുരിതബാധിത മേഖലകളിൽ സൈന്യത്തിന്റെയും തീരദേശ സുരക്ഷാ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ.

പൊലീസും സിവിൽ ഡിഫെൻസും രംഗത്തുണ്ട്.വാദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 പേർക്കായി തിരച്ചിൽ തുടരുകയാണ്. കാണാതായ 4 പേരിൽ 2 പേരുടെ മൃതദേഹങ്ങൾ ഞായറാഴ്ച കിട്ടിയിരുന്നു. ഇതോടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 5 ആയി.

ഒട്ടേറെ പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. ജല വിതരണം തടസ്സപ്പെട്ടയിടങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All