• Home
  • News
  • അഞ്ചുമാസമായി കമ്പനി ശമ്പളം നൽകിയില്ലെന്ന് സമൂഹമാധ്യമത്തിൽ വിഡിയോ ഇട്ടു ജീവനക്കാർ

അഞ്ചുമാസമായി കമ്പനി ശമ്പളം നൽകിയില്ലെന്ന് സമൂഹമാധ്യമത്തിൽ വിഡിയോ ഇട്ടു ജീവനക്കാർക്ക് തുണയായി കുവൈത്ത് മാൻ‌പവർ അതോറിറ്റി

കുവൈത്ത് സിറ്റി : അഞ്ചു മാസമായി ശമ്പളം ലഭിക്കാതിരുന്നതോടെ സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്‌ത ജീവനക്കാർക്ക് ആശ്വാസമായി കുവൈത്ത് മാൻ പവാർ അതോറിറ്റിയുടെ ഇടപെടൽ . സെക്യൂരിറ്റി കമ്പനി ജീവനക്കാരനാണു 5 മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നും അധികൃതർ ഇടപെടണമെന്നും ആവശ്യപ്പെട്ട് സമൂഹ മാധ്യമത്തിൽ വിഡിയോ അപ്‌ലോഡ് ചെയ്‌തത്‌ വിഡിയോ വൈറൽ ആയതോടെ ഇക്കാര്യം മാൻ‌പവർ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു . ഇതോടെ അതോറിറ്റി ഉദ്യോഗസ്ഥർ നേരിട്ട് കമ്പനിയിൽ എത്തുകയും തൊഴിലുടമകളോടു വിശദീകരണം തേടി.

ഒരുകാരണവശാലും ശമ്പളം വൈകരുതെന്നും വിഡിയോ പോസ്റ്റ് ചെയ്ത ആൾ ഉൾപ്പെടെ ശമ്പളം കുടിശികയുള്ള മുഴുവൻ ജീവനക്കാർക്കും 24 മണിക്കൂറിനകം ശമ്പളം നൽകിയിരിക്കണമെന്നും അതോറിറ്റി നിർദേശം നൽകി. സമയപരിധി കഴിഞ്ഞാൽ നിയമനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All