• Home
  • News
  • ശൈത്യകാല പച്ചക്കറിച്ചന്ത റമസാനിലും തുടരും

ശൈത്യകാല പച്ചക്കറിച്ചന്ത റമസാനിലും തുടരും

ദോഹ∙ റമസാനിലും ശൈത്യകാല പച്ചക്കറി ചന്തകളുടെ പ്രവർത്തനം തുടരും.എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും വൈകിട്ട് 7.00 മുതൽ രാത്രി 11.00 വരെയാകും ചന്തകളുടെ പ്രവർത്തനം. അൽ മസ്രുഅ, അൽ വക്ര, അൽഖോർ-അൽ ദഖീറ, അൽ ഷമാൽ, അൽ ഷഹാനിയ എന്നിവിടങ്ങളിലാണ് ശൈത്യകാല ചന്തകൾ. സൗകര്യപ്രദമായ സമയമായതിനാൽ ഇത്തവണയും ചന്തകളിൽ പച്ചക്കറികളും പഴങ്ങളും വാങ്ങാൻ നല്ലൊരു ശതമാനം ആളുകളുമെത്തുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക ചന്തകളുടെ ജനറൽ സൂപ്പർവൈസർ അബ്ദുൽ റഹ്മാൻ അൽ സുലൈത്തി പറഞ്ഞു. 
പ്രാദേശിക ഫാമുകളിൽ ഉൽപാദിപ്പിച്ച ഉയർന്ന ഗുണനിലവാരത്തിലുള്ള വെള്ളരി, തക്കാളി, സുച്ചിനി, വഴുതനങ്ങ, തണ്ണിമത്തൻ തുടങ്ങി വ്യത്യസ്ത ഇനം പച്ചക്കറികളും പഴങ്ങളും മിതമായ നിരക്കിൽ കർഷകർ നേരിട്ടാണ് ചന്തകളിൽ വിൽക്കുന്നത്. ഇറക്കുമതി ഉൽപന്നങ്ങളെ അപേക്ഷിച്ച് പ്രാദേശിക ഉൽപന്നങ്ങളുടെ മേന്മ സംബന്ധിച്ചുള്ള ബോധവൽക്കരണം സമഗ്രമാക്കിയതോടെ പ്രാദേശിക പച്ചക്കറികൾക്കും പഴങ്ങൾക്കുമുള്ള ആവശ്യക്കാർ വർധിച്ചിട്ടുണ്ട്.
വിവിധ പച്ചക്കറികൾക്ക് നാലിനും 10 റിയാലിനും ഇടയിലാണ് കിലോയ്ക്ക് വില.ഒരു ബോക്‌സിൽ 2.5 കിലോ മുതൽ 6-8 കിലോ വരെയാണുണ്ടാകുക.
ചന്തകളിൽ എത്തുന്നവരുടെ ശരീര താപനില, ഇഹ്‌തെറാസ് സ്റ്റേറ്റസ് എന്നിവയെല്ലാം പരിശോധിക്കും. ഫെയ്‌സ് മാസ്‌കും നിർബന്ധമാണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All