• Home
  • News
  • കോ​വി​ഡ്​: വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ടു​ത്ത ശി​ക്ഷ

കോ​വി​ഡ്​: വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ടു​ത്ത ശി​ക്ഷ

യാം​ബു: സൗ​ദി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ-​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പ് വീ​ണ്ടും. കോ​വി​ഡ് പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ ഏ​റെ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​തി​നെ​തി​രെ​യും കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യും ശി​ക്ഷ ക​ടു​ത്ത​താ​യി​രി​ക്കും. രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗം ചെ​റു​ക്കാ​ൻ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ പ്ര​ക്രി​യ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​നും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കേ​ണ്ട​തി​​‍െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ന് അ​വ​ബോ​ധം ന​ൽ​കാ​നു​ള്ള പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​തി​ന​കം അ​ഞ്ചു ദ​ശ​ല​ക്ഷം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ഡോ​സ് ന​ൽ​കി​യ​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
ക്വാ​റ​ൻ​റീ​ൻ വ്യ​വ​സ്ഥ​ക​ളോ ഐ​സൊ​​ലേ​ഷ​ന്‍ ച​ട്ട​ങ്ങ​ളോ ലം​ഘി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും പ​ര​മാ​വ​ധി 2,00,000 റി​യാ​ൽ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ ത​ട​വോ ചി​ല​പ്പോ​ൾ ര​ണ്ടും​കൂ​ടി​യോ ശി​ക്ഷ ന​ൽ​ക​പ്പെ​ടു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്ര​ലാ​യ വ​ക്താ​വ്‌ ല​ഫ്റ്റ​ന​ൻ​റ്​ കേ​ണ​ൽ ത​ലാ​ൽ അ​ൽ ഷ​ൽ​ഹോ​ബ് വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് മ​ഹാ​മാ​രി​യെ​ക്കു​റി​ച്ച് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യോ അ​ല്ലാ​തെ​യോ പ്ര​ച​രി​പ്പി​ക്കു​ന്ന​തും ജ​ന​ങ്ങ​ളി​ൽ പ​രി​ഭ്രാ​ന്തി ഉ​ണ്ടാ​ക്കു​ന്ന​തും ക​ടു​ത്ത ശി​ക്ഷ​ക്കു കാ​ര​ണ​മാ​വും. 1,00,000 റി​യാ​ൽ മു​ത​ൽ ഒ​രു ദ​ശം ല​ക്ഷം റി​യാ​ൽ വ​രെ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വോ ആ​യി​രി​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള തെ​റ്റു​ക​ൾ​ക്ക് ശി​ക്ഷ.   
കോ​വി​ഡ് പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ ആ​ളു​ക​ൾ കാ​ണി​ക്കു​ന്ന കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് ഒ​രു പ​രി​ധി വ​രെ രോ​ഗ​വ്യാ​പ​ന​ത്തി​ന് ഹേ​തു​വാ​യ​ത്. മാ​സ്ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ ചി​ല​ർ കാ​ണി​ക്കു​ന്ന അ​ല​സ​ത​യാ​ണ് മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന​ത്തി​ന് വ​ഴി​വെ​ക്കു​ന്ന​തെ​ന്നും വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.രാ​ജ്യ​ത്തെ നി​ല​വി​ലെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 2020 ഏ​പ്രി​ൽ പ​കു​തി​യി​ൽ​ത​ന്നെ പ്ര​വ​ചി​ച്ച എ​ണ്ണ​മാ​ണെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്ര​ലാ​യ വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ അ​ലി പ​റ​ഞ്ഞു. മൂ​ന്നു മാ​സം മു​മ്പു​ള്ള​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന സം​ഖ്യ ഇ​പ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്നു.
സ​മൂ​ഹ​ത്തി​ലെ ചി​ല ആ​ളു​ക​ളു​ടെ ഒ​ത്തു​ചേ​ര​ലു​ക​ളും ആ​രോ​ഗ്യ ച​ട്ട ലം​ഘ​ന​ങ്ങ​ളും തു​ട​രു​ന്ന​ത് വേ​ദ​ന​ജ​ന​ക​വും നി​ർ​ഭാ​ഗ്യ​ക​ര​വു​മാ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​വേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം​ചെ​യ്തു. രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നും രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കാ​നും രാ​ജ്യ​ത്തെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി ഇ​നി​യും ഏ​റെ സ​ങ്കീ​ർ​ണ​ത​ക​ൾ വ​രു​ത്താ​തി​രി​ക്കാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ത്യാ​ഗ​സ​ന്ന​ദ്ധ​ത​യോ​ടെ രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ സ​ഹ​ക​ര​ണം വേ​ണം. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലെ ഗു​രു​ത​ര​മാ​യ കേ​സു​ക​ൾ കൈ​കാ​ര്യം​ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും സ​ന്ന​ദ്ധ​രാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ നി​ല​വി​ലു​ണ്ടെ​ന്നും ഏ​തു ഘ​ട്ട​ങ്ങ​ളെ​യും രാ​ജ്യം ത​ര​ണം ചെ​യ്യാ​നു​ള്ള ശേ​ഷി കൈ​വ​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All