• Home
  • News
  • ഒമാനിൽ ഇന്ന് കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രത പാലിക്കണം

ഒമാനിൽ ഇന്ന് കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രത പാലിക്കണം

മസ്‌കത്ത് ∙ ഒമാനിൽ ഇന്നു കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത. ഇന്നു മുതൽ 7 വരെ ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെ മഴ തുടരും. മിക്ക വടക്കൻ ഗവർണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും അസ്ഥിര കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പുണ്ട്. മസ്‌കത്ത്, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ, ബുറൈമി, വടക്കൻ ശർഖിയ, മുസന്ദം ഗവർണറേറ്റിൽ 25 മുതൽ 50 മി.മീ. വരെ മഴ ലഭിച്ചേക്കും. 15 മുതൽ 25 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശും. തീരദേശങ്ങളിൽ തിരമാല ഉയരും. മഴ ശക്തമായാൽ വാദികൾ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുണ്ടാകുകയും ചെയ്യും. ഒമാൻ തീരങ്ങളിൽ തിരമാലകൾ ഉയർന്നേക്കും. എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർഥിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All