കേരളത്തിൽ ഏഴ് ദിവസം മഴക്ക് സാധ്യത; ‘അസ്ന’ ദുർബലമാകുന്നു.
തിരുവനന്തപുരം: വടക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് തിങ്കളാഴ്ച തീവ്രന്യൂനമർദമായി ശക്തികുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തിസ്ഖഡിനും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഛത്തീസ്ഖഡ്-വിദർഭക്ക് മുകളിലായി ന്യൂനമർദമായി മാറും. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ വ്യാപകമായി അടുത്ത ഏഴ് ദിവസം മഴക്ക് സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് കർണാടക തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.