• Home
  • News
  • വിദേശത്ത് നിന്ന് നാട്ടിലെത്തി, വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിട

വിദേശത്ത് നിന്ന് നാട്ടിലെത്തി, വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ അപകടം, രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. വിദേശത്ത് നിന്ന് വിമാനത്താവളത്തിലെത്തി നാട്ടിലേക്ക് പോകും വഴിയാണ് ഈ ദാരുണ സംഭവം ഉണ്ടായത്. അമേരിക്കയിൽ നിന്നും പുലർച്ചെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. അവിടെ നിന്ന് ടാക്സിയിൽ ന്യൂ മാഹിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി, കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർ ദിശകളിൽ നിന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All