'അസ്‌ന' കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക്; ഇന്ന് മുതല്‍ മഴക്ക് സാധ്യത
മസ്‌കത്ത് ∙ അറബിക്കടലില്‍ രൂപം കൊണ്ട 'അസ്‌ന' കൊടുങ്കാറ്റ് അതിതീവ്രമാകാനുള്ള സാധ്യത കുറവാണെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം. സൂര്‍ വിലായത്തിലെ റാസ് അല്‍ ഹദ്ദ് തീരത്ത് നിന്നും 410 കിലോമീറ്റര്‍ അകലെയാണ് കാറ്റുള്ളത്. ഏറ്റവും അടുത്തമുള്ള മഴ മേഘങ്ങളുടെ ദൂരം 210 കിലോമീറ്ററാണ്. കാറ്റിന്റെ വേഗത 35 മുതല്‍ 45 നോട്ട് വരെയാണ്. ഒമാന്റെ ഭാഗത്തേക്ക് ദിശമാറിയിട്ടുള്ള ന്യൂനമര്‍ദം ചൊവ്വാഴ്ച പുലര്‍ച്ചയോടെ ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മസ്‌കത്ത്, തെക്ക്‌വടക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്റെ ചില ഭാഗങ്ങളിലും മഴ ലഭിക്കും. 30 മില്ലീമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നും 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്നും വാദികള്‍ നിറഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.