• Home
  • News
  • 'ഞാൻ സോണിയയുടെ അടുത്തേക്ക് പോകുന്നു, മക്കളെ നോക്കണേ...'; വിദേശത്ത് കുഴഞ്ഞുവീണു മ

'ഞാൻ സോണിയയുടെ അടുത്തേക്ക് പോകുന്നു, മക്കളെ നോക്കണേ...'; വിദേശത്ത് കുഴഞ്ഞുവീണു മരിച്ച മലയാളി നഴ്‌സിൻ്റെ ഭർത്താവ് ജീവനൊടുക്കി

യുകെയിൽ കുഴഞ്ഞുവീണു മരിച്ച കോട്ടയം സ്വദേശിനിയായ നഴ്സ് സോണിയയുടെ ഭർത്താവ്, കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഇവരുടെ താമസസ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് റോണിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. പുലർച്ചയോടെ മക്കളായ ലിസയും, ലൂയിസും ഉറങ്ങിയ സമയത്ത് വീടിന് പുറത്ത് പോയ റോണിയെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്. താൻ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.റോണിയുടെ ഭാര്യ സോണിയ കഴിഞ്ഞ ഞായറാഴ്ചയാണ് യുകെയിലെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചത്. കാലിൽ ശസ്ത്രക്രിയയ്ക്കായി സോണിയ 10 ദിവസത്തേക്ക് കോട്ടയത്ത് എത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച യുകെയിലെ വീട്ടിൽ തിരിച്ചെത്തി ഒരു മണിക്കൂറിനുള്ളിലാണ് കുഴഞ്ഞുവീണ് മരിച്ചത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All