യുഎഇയിൽ ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച് പ്രവാസിയുടെ ആത്മഹത്യ ശ്രമം; പ്രവാസി മലയാളി യുവാവ് പൊലീസ് കസ്റ്റഡിയിൽ
യുഎഇ: ഭാര്യയെയും മകനെയും കൊല്ലാൻ ശ്രമിച്ച് ഷാർജയിൽ പ്രവാസി മലയാളി യുവാവിൻറെ ആത്മഹത്യ ശ്രമം. 38കാരനായ പത്തനംതിട്ട സ്വദേശിയെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈത്തണ്ടയിലും കഴുത്തിലും മുറിവേൽപിച്ചാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. അപ്പാർട്മെൻറിൽനിന്ന് അലർച്ച കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. അതിവേഗം സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.ഇവർ അപകടനില തരണം ചെയ്തതായും ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് യുവാവ് ആത്മഹത്യക്ക് മുതിർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം തുടങ്ങി. പ്രതിക്കെതിരെ കുറ്റം ചുമത്തിയേക്കാമെന്നാണ് വിവരം.ഷാർജയിലെ ഒരു ഇന്ത്യൻ സ്കൂളിൽ അധ്യാപികയാണ് ഭാര്യ. മകൻ ഈ സ്കൂളിലെ വിദ്യാർഥിയുമാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.