കുവൈത്തിലെ ജയിലിൽ കഴിയുന്നത് 386 ഇന്ത്യക്കാർ
കുവൈത്ത് സിറ്റി:കുവൈത്തിലെ ജയിലിൽ 386 ഇന്ത്യക്കാർ കഴിയുന്നതായി റിപ്പോർട്ട്. വിദേശരാജ്യങ്ങളിൽ ആകെ ജയിലിൽ കഴിയുന്നത് 9728 ഇന്ത്യക്കാരാണ്. യുഎഇ യിൽ 2308 പേർ തടവിൽ കഴിയുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. സൗദി അറേബ്യയിൽ 2594 ഇന്ത്യൻ പൗരന്മാർ, നേപ്പാളിൽ 1282, ഖത്തറിൽ 588, മലേഷ്യയിൽ 379, ബഹ്റൈനിൽ 313, ചൈനയിൽ 174, പാകിസ്താനിൽ 42, അഫ്ഗാനിസ്താനിൽ എട്ട് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. നിലവിൽ 31 രാജ്യങ്ങളുമായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ഇന്ത്യക്ക് കരാറുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.