• Home
  • News
  • യുഎഇ പൊതുമാപ്പ്; ജയിലിൽ കഴിയുന്നവർക്ക് ഇളവ്

യുഎഇ പൊതുമാപ്പ്; ജയിലിൽ കഴിയുന്നവർക്ക് ഇളവ്

ദുബായ് ∙ വീസാ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ തടവിലാക്കപ്പെട്ട  ആളുകൾക്ക് യുഎഇ പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അവരെ രാജ്യം വിടാൻ അനുവദിക്കുമെന്നും മുതിർന്ന അഡ്വക്കേറ്റ് ജനറലും ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ നാച്ചുറലൈസേഷൻ ആൻഡ‍് റസിഡൻസി പ്രോസിക്യൂഷൻ തലവനുമായ ഡോ. അലി ഹുമൈദ് ബിൻ ഖതം പറഞ്ഞു.  നിയമലംഘകരെ സഹായിക്കാനും പ്രക്രിയയിൽ അവരെ സഹായിക്കാനും ഞങ്ങൾക്ക് ദുബായിലെ അറ്റോർണി ജനറലിന്റെ നിർദേശങ്ങളുണ്ട്. പിഴ അടയ്ക്കാതെയോ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതെയോ ഔട്ട് പാസ് ലഭിക്കുന്നതിന് പൊതുമാപ്പ് കേന്ദ്രങ്ങളിലേയ്ക്ക് പോകാൻ തടവുകാരെ അനുവദിക്കും. അപേക്ഷാ നടപടികൾ കഴിഞ്ഞാൽ  തടവുകാർ അവരെ പാർപ്പിച്ച ജയിലുകളിലേയ്ക്ക് മടങ്ങണം. പ്രോസിക്യൂട്ടർമാർ അവരുടെ കേസ് അവസാനിപ്പിക്കാനുള്ള സമയം വരെ ജയിലിലുകളിൽ കഴിയേണ്ടതാണ്. 

എന്നാൽ, രണ്ട് മാസത്തെ പൊതുമാപ്പ് ആരംഭിച്ച സെപ്റ്റംബർ ഒന്നിന് ശേഷം അധികൃതരുടെ പിടിയിലാകുന്നവർക്ക് ഇത് ബാധകമല്ല. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വീസ ഓവർസ്റ്റേയർമാർക്ക് പോലും പൊതുമാപ്പിൽ നിന്ന് "ഭയമില്ലാതെ" പ്രയോജനം ലഭിക്കുമെന്ന് ഡോ. ഖതം പറഞ്ഞു. തടവിലാക്കപ്പെട്ടവരോട് സ്വന്തം രാജ്യങ്ങളിലേയ്ക്ക് മടങ്ങാൻ പൊതുമാപ്പ് ഉപയോഗിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. എല്ലാ രാജ്യക്കാർക്കും ഇതൊരു അപൂർവാവസരമാണ്. പൊതുമാപ്പിന്റെ അവസാന ദിവസം വരെ കാത്തിരിക്കരുത്. 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All