കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍; ഇന്ത്യയിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയർലൈന്‍
മസ്കറ്റ്: ഇന്ത്യയിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. മുംബൈയിലേക്കും, ബെംഗളൂരുവിലേക്കുമാണ് പുതിയ സര്‍വീസുകള്‍. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളാണുണ്ടാകുക. ബെംഗളൂരുവിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ഉണ്ടാകും.സെപ്തംബര്‍ രണ്ട് മുതല്‍ മുംബൈയിലേക്ക് സര്‍വീസ് തുടങ്ങും. ബെംഗളൂരുവിലേക്ക് സെപ്തംബര്‍ ആറ് മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. കുറഞ്ഞ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലൈറ്റ് ഫെയര്‍ വിഭാഗത്തില്‍ മുംബൈ സെക്ടറില്‍ 19 റിയാലും ബെംഗളൂരു സെക്ടറില്‍ 33 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ഓഫര്‍ നിരക്കില്‍ ഏഴ് കിലോ ഹാന്‍ഡ് ബാഗേജാണ് അനുവദിക്കുക. കൂടുതല്‍ ബാഗേജിന് അധിക തുക നല്‍കേണ്ടി വരും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.