• Home
  • News
  • ആമസോണ്‍ പേയ്‌മെന്റ് സേവനം ഇപ്പോൾ ഒമാനിലും

ആമസോണ്‍ പേയ്‌മെന്റ് സേവനം ഇപ്പോൾ ഒമാനിലും

മസ്‌കത്ത്∙ ആമസോണ്‍ പേയ്‌മെന്റ് സേവനങ്ങള്‍ ഇനി മുതല്‍ ഒമാനിലും ലഭിക്കും. ഒമാന്‍നെറ്റ് പേയ്‌മെന്റുമായി സഹകരിച്ചാണ് ആമസോണ്‍ പേയ്‌മെന്റ് രാജ്യത്തെത്തുന്നത്. പ്രാദേശികമായി ഇഷ്യൂ ചെയ്ത ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ ആമസോണ്‍ പേയ്‌മെന്റ് സര്‍വീസസുള്ള കച്ചവടക്കാര്‍ക്ക് സ്വീകരിക്കാം. ആഗോളതലത്തിലുള്ള പ്രധാന കാര്‍ഡുകളില്‍ നിന്നുള്ള പേയ്‌മെന്റുകള്‍ തുടര്‍ന്നും സ്വീകരിക്കാം. ഒമാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരമുള്ള ഒമാന്‍നെറ്റ് സുരക്ഷിതവും സൗകര്യപ്രദവും വിശ്വസനീയവുമായ പേയ്‌മെന്റ് മാര്‍ഗമാണ്. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം. പുതിയ സംവിധാനം വന്നതോടെ ആമസോണ്‍ പേയ്‌മെന്റ് സര്‍വീസുള്ള നൂറുകണക്കിന് വെബ്‌സൈറ്റുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തി ഷോപ്പ് ചെയ്യാം.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All