ഒമാനിൽ കാണാതായ സ്വദേശി വനിതയെ മരിച്ചനിലയിൽ കണ്ടെത്തി
മസ്കത്ത് : ദാഖിലിയ ഗവര്‍ണറേറ്റിലെ ഇസ്കിയില്നിന്നും കാണാതായ സ്വദേശി വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. ഹമീദ ബിന്ത് ഹമ്മൂദ് അല്‍ അംരിയെന്ന 57കാരിയെ 56 ദിവസങ്ങൾക്കുശേഷമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എവിടെനിന്നാണ് കണ്ടെത്തിയതെന്ന വിവരം ലഭ്യമായില്ല.
ഒക്ടോബർ മൂന്നിനാണ് ഇവരെ കാണാതാകുന്നത്. വീട്ടില്‍നിന്ന് ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചുവന്നില്ല. കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെയും എത്തിയിരുന്നു. മാധ്യമപ്രവർത്തകനായ അബൂ തലാൽ അൽ ഹംറാനി 11,000 റിയാൽ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ ഊർജിത ശ്രമം നടന്നിരുന്നു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ ഡ്രോൺ, പൊലീസ് നായ എന്നിവയുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. നാട്ടുകാരും സന്നദ്ധ സംഘടനകളും പങ്കാളിയായി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.