• Home
  • News
  • പുതിയ യാത്ര നയം പ്രഖ്യാപിച്ച് ഖത്തര്‍ ; നിബന്ധനകൾ അറിയാം

പുതിയ യാത്ര നയം പ്രഖ്യാപിച്ച് ഖത്തര്‍ ; നിബന്ധനകൾ അറിയാം

ദോഹ:ഖത്തറില്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനായി രാജ്യത്തേക്ക് എത്തുന്ന ആരാധകര്‍ക്കായുള്ള യാത്ര, മടക്ക നയം പുറത്തിറക്കി. പുതിയ നിര്‍ദേശമനുസരിച്ച് ഒരു വ്യക്തിയുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസിന് പുറമെ താഴെപ്പറയുന്ന കൊവിഡ് -19 പരിശോധനകള്‍ ആവശ്യമാണ്. 

-ആറും അതിനുമുകളിലും പ്രായമുള്ള ഏതൊരു സന്ദര്‍ശകനും പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുമ്പ് എടുത്ത റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതുണ്ട്. പരിശോധനാ ഫലം എയര്‍പോര്‍ട്ട് ചെക്ക്-ഇന്‍ കൗണ്ടറില്‍ സമര്‍പ്പിക്കണം. ആരാധകര്‍ അവരുടെ രാജ്യത്തെ മെഡിക്കല്‍ സെന്ററില്‍ നിന്ന് ടെസ്റ്റ് നടത്തണം. റാപ്പിഡ് ആന്റിജന്‍ സ്വയം പരിശോധിച്ചത് സാധുതയുള്ളതല്ല.

-ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട. 

വാക്സിനേഷന്‍ നിലയോ രാജ്യമോ പരിഗണിക്കാതെ ഖത്തറില്‍ എത്തുന്ന ആളുകള്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ല. 

-ഖത്തറിലായിരിക്കുമ്പോള്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്നവര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഐസൊലേറ്റ് ചെയ്യേണ്ടതുണ്ട്. 

-ഖത്തറില്‍ എത്തിയതിന് ശേഷം സന്ദര്‍ശകര്‍ കൊവിഡ് ടെസ്റ്റ് നടത്തേണ്ടതില്ല.

-ഖത്തറില്‍ നിന്ന് മടങ്ങാന്‍ തയാറെടുക്കുന്ന യാത്രക്കാര്‍ കൊവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല. എന്നാല്‍ നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്റെ ആവശ്യകതകള്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ നിര്‍ദേശിച്ച പരിശോധനകള്‍ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.

-ആരോഗ്യ കേന്ദ്രങ്ങളിലും, പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്. 

-18 വയസും അതില്‍ മുകളിലുളളവരും രാജ്യത്തേക്ക് എത്തുന്നതിന് മുമ്പ് അവരുടെ മൊബൈല്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. അടച്ചിട്ടിരിക്കുന്ന ഏതെങ്കിലും ഇന്‍ഡോര്‍ സ്പെയ്സുകളില്‍ പ്രവേശിക്കുന്നതിന് ഇഹ്തിറാസ് സ്റ്റാറ്റസ് പച്ചയായിരിക്കണം. 

ആരോഗ്യ ഇന്‍ഷുറന്‍സ്

ഖത്തറില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് രാജ്യത്തെ സ്വകാര്യ-പൊതു ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയില്‍ നിന്ന് ആവശ്യമായ ചികിത്സ സഹായം ലഭിക്കുന്നതാണ്. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് അടിയന്തര, ആരോഗ്യ സേവനങ്ങള്‍ സൗജന്യമായി നല്‍കും.

എന്നിരുന്നാലും, ഖത്തറിലേക്കെത്തുന്ന ആരാധകര്‍ രാജ്യത്ത് താമസിക്കുന്ന കാലയളവിലേക്ക് യാത്രാ ഇന്‍ഷുറന്‍സ് (ആരോഗ്യ പരിരക്ഷയോടെ) എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ശക്തമായി ശുപാര്‍ശ ചെയ്യുന്നു. ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരിശോധിക്കാനും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All