• Home
  • News
  • മനസ് നിറയെ ലോകകപ്പ്; പാരിസിൽനിന്ന് ഖത്തറിലേക്ക് സൈക്കിൾ ചവിട്ടി കൂട്ടുകാർ

മനസ് നിറയെ ലോകകപ്പ്; പാരിസിൽനിന്ന് ഖത്തറിലേക്ക് സൈക്കിൾ ചവിട്ടി കൂട്ടുകാർ

ദോഹ ∙ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കം കാണാൻ ഖത്തറിലേക്കുള്ള സൈക്കിൾ യാത്രയിലാണ് പാരിസിൽ നിന്നുള്ള 2 യുവാക്കൾ. സ്വന്തം ടീം ഫ്രാൻസിന് ലോകകപ്പിന്റെ ഗാലറിയിൽ ആവേശം പകരാനുള്ള യാത്രയിലാണ് ഇരുവരും.

മെഹ്ദിയും ഗബ്രിയേലുമാണ് പാരീസിൽ നിന്ന് ഓഗസ്റ്റ് 20ന് ഖത്തറിലേക്കുള്ള സൈക്കിൾ സവാരി തുടങ്ങിയത്. മനസ്സ് നിറയെ ഫുട്‌ബോൾ ആവേശവും സ്വന്തം ടീമിനോടുള്ള ആരാധനയുമായി 10 രാജ്യങ്ങളിലൂടെ 8,000 കിലോമീറ്ററുകൾ താണ്ടിയാണ് 26 വയസ്സുകാരായ ഇരുവരുടെയും സഞ്ചാരം. കിടക്കാൻ 2 ടെന്റുകളും വസ്ത്രങ്ങളടങ്ങിയ ഓരോ ബാഗുകളും മാത്രമാണ് കൈവശമുള്ളത്.

ഫ്രഞ്ച് ഫുട്‌ബോൾ ടീമിനെ പിന്തുണയ്ക്കുന്നതിന് പുറമെ ആതിഥേയ രാജ്യത്തിന്റെ ലോകകപ്പ് കാഴ്ചകളും ആസ്വദിക്കുകയാണ് ലക്ഷ്യം. ഫ്രാൻസിൽ നിന്ന് ജർമനി, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, സെർബിയ, ബൾഗേറിയ എന്നിവ കടന്ന് ഇരുവരും ഈ മാസം 26ന് തുർക്കിയിൽ എത്തി. തുർക്കിയിലെ ഇസ്താംബുള്ളിൽ നിന്ന് തസുകുവിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ. വൈകാതെ മധ്യപൂർവദേശത്ത് എത്തും.

ഒരു വർഷം മുൻപ് ഇറ്റലിയിൽ നടന്ന യുവേഫ നേഷൻസ് ലീഗിനിടെയാണ് മെഹ്ദിയും ഗബ്രിയേലും പരസ്പരം കാണുന്നത്. സൗഹൃദം ശക്തമായതോടെയാണ് ഖത്തറിൽ ഫിഫ ലോകകപ്പ് കാണാൻ സൈക്കിളിൽ പോയാലോ എന്ന് ആലോചിച്ചത്. ഇരുവർക്കും ഫുട്‌ബോളിനോടുള്ള ഇഷ്ടവും വലുതായതിനാൽ പിന്നെ ഒന്നും ആലോചിച്ചില്ല. യാത്രയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഓഗസ്റ്റ് 20ന് സൈക്കിൾ സഞ്ചാരം തുടങ്ങി.

സൈക്കിൾ സവാരിയുടെ ആരംഭം മുതൽ ഓരോ നിമിഷത്തെ അനുഭവങ്ങളും റൂട്ടുകളുമെല്ലാം ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്.  നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് 22-ാമത് ഫിഫ ലോകകപ്പ് അരങ്ങേറുന്നത്. ലോകകപ്പ് കാണാൻ സൈക്കിളിൽ എത്തുന്നവർ മാത്രമല്ല കാൽനടയായി എത്തുന്നവരുമുണ്ട്.

സ്‌പെയിനിൽ നിന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ സാഹസിക യാത്രികൻ സാന്റിയാഗോ സാൻചെസ് കോഗിഡോയും ഈ മാസം 9ന് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന്  സൗദി പൗരൻ അബ്ദുല്ല അൽ സലാമിയും ഖത്തറിലേയ്ക്കുള്ള നടന്നുതുടങ്ങി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All